Songtexte.com Drucklogo

Pazhanimala Songtext
von M. G. Sreekumar

Pazhanimala Songtext

പഴനിമല മുരുകനു പള്ളി വേ.ലായുധം.
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം...
മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം.
വരിക വരിക വടിവേലാ
ഹരഹരോ. ഹര ഹര
ഹരഹരോ ഹര.

ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
പൂക്കാവടി മേളം

ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
താളം ഓ കടകൻ താളം

കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
ഹേയ്
കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ


സദിരു.ണ്ടേ... സംഗീതശിരോമണി തങ്കവേ... ലുവയ്യങ്കാ...ർ
തില്ലാന മോഹനാംബാ...ൾ
ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന വെങ്കിടേ... ശാ
ഡേയ് വെങ്കിടേശാ

നാക്കില്ല മൂക്കില്ല
വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്
തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
കറുകറുകെ കറുത്ത മുത്ത്
ചോളോം ചാമേം കൊയ്തെടുത്തിനി
തങ്കമേട് തട്ടാൻ ചെക്കാ
മാരിയമ്മൻ കുടമെട്
ആ കുടമെട്.

ഹേയ് ധാം കിണക്ക ഹേയ് ധളാം കണക്ക
ഹേയ് ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
ഓ കാവടി മേളം
ഓ. കാവടി മേളം ഓ... കാവടി മേളം

തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ.

ആ.
അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
വരമേകാൻ മനതാരിൽ തെളിഞ്ഞേ.
എതിരെയിനിയുമരുതു കുരുതി മകനേ
കലികാല കുല ദൈവമേ...

ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി
മേളം കണ്ടു മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു
കുഴഞ്ഞതുമുച്ച കഴിഞ്ഞതും

അയ്യയ്യേ. മച്ചമ്പിയേ.
നാടറിഞ്ഞേ. കൊച്ചമ്പിയേ.
(2)

ഹേയ് ധാം കിണക്ക ഹേയ് ധളാം കണക്ക
ഹേയ് ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
ഓ കാവടി മേളം
ഓ. കാവടി മേളം ഓ... കാവടി മേളം

കാറ്റാടിക്കൊമ്പിലിരുന്നൊരു
കാക്കാത്തി വിരുന്നു വിളിച്ചു ഒടിയന്നു മറിമായം
വേണ്ടാ.

ആ. കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
കരുമാടിച്ചെറുക്കാ നീ പോടാ.
എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ ഊരാതെയെൻ മാമനേ.

ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ്
സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ കൂക്കി
വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
കരിമ്പു കണക്ക് തെണ്ടിയുടിച്ചും

അയ്യയ്യേ. മച്ചമ്പിയേ.
നാടറിഞ്ഞേ. കൊച്ചമ്പിയേ.
(2)

ആ...
ധാം കിണക്ക ഹേയ് ധളാം കണക്ക
ഹേയ് ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
ഓ കാവടി മേളം
ഓ. കാവടി മേളം ഓ... കാവടി മേളം

Vysakh

Songtext kommentieren

Schreibe den ersten Kommentar!

Übersetzung

Beliebte Songtexte
von M. G. Sreekumar

Fan Werden

Fan von »Pazhanimala« werden:
Dieser Song hat noch keine Fans.
Diese Website verwendet eigene Cookies und Cookies von Dritten um die Nutzung unseres Angebotes zu analysieren, dein Surferlebnis zu personalisieren und dir interessante Informationen zu präsentieren (Erstellung von Nutzungsprofilen). Wenn du deinen Besuch fortsetzt, stimmst du der Verwendung solcher Cookies zu. Bitte besuche unsere Cookie Bestimmungen um mehr zu erfahren, auch dazu, wie du Cookies deaktivieren und der Bildung von Nutzungsprofilen widersprechen kannst.
OK