Songtexte.com Drucklogo

En jeevane Songtext
von K. J. Yesudas

En jeevane Songtext

എൻ ജീവനേ എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും?
എൻ ജീവനേ എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും?
വേഴാമ്പലായ് കേഴുന്നു ഞാൻ
വേഴാമ്പലായ് കേഴുന്നു ഞാൻ
പൊഴിയുന്നു മിഴിനീർപ്പൂക്കൾ
എൻ ജീവനേ ഓ
എങ്ങാണു നീ ആ


തിരയറിയില്ല, കരയറിയില്ല
അലകടലിന്റെ നൊമ്പരങ്ങൾ
മഴയറിയില്ല, വെയിലറിയില്ല
അലയുന്ന കാറ്റിൻ അലമുറകൾ
വിരഹത്തിൻ കണ്ണീർക്കടലിൽ താഴും മുൻപേ
കദനത്തിൻ കനലിൽ വീഴും മുൻപേ നീ
ഏകാന്തമെൻ നിമിഷങ്ങളെ
തഴുകാൻ വരില്ലേ വീണ്ടും?

എൻ ജീവനേ എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും?

മിഴി നിറയുന്നു, മൊഴി ഇടറുന്നു
അറിയാതൊഴുകി വേദനകൾ
നിലയറിയാതെ, ഇടമറിയാതെ
തേടുകയാണെൻ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചിൽ
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും?
ഒരു സ്നേഹരാഗം പാടാൻ
ആഹാ ആഹാ ആഹാ ആഹാ


എൻ ജീവനേ എങ്ങാണു നീ?
ഇനിയെന്നു കാണും വീണ്ടും?
വേഴാമ്പലായ് കേഴുന്നു ഞാൻ
പൊഴിയുന്നു മിഴിനീർപ്പൂക്കൾ
എൻ ജീവനേ ഓ
എങ്ങാണു നീ ആ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Welcher Song ist nicht von Britney Spears?

Fans

»En jeevane« gefällt bisher niemandem.