Songtexte.com Drucklogo

Olikkunnuvo Songtext
von K. J. Yesudas

Olikkunnuvo Songtext

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു ചുണ്ടിൽ മാപ്പു നീ തരൂ തരൂ തരൂ

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ

പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ
പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ
മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ, എന്നോടെന്താണീ ഭാവം
മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ


ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ

പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്

നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ
ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ
മനകൂട്ടിലേ മണിപ്പൈങ്കിളീ

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു ചുണ്ടിൽ മാപ്പു നീ തരൂ തരൂ തരൂ

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Wer ist auf der Suche nach seinem Vater?

Fans

»Olikkunnuvo« gefällt bisher niemandem.