Songtexte.com Drucklogo

Kathapoloru Songtext
von Viswajith

Kathapoloru Songtext

കഥ പോലൊരു കനവിനെ എഴുതുന്നൂ
കടലോളവുമാശകൾ തന്നാരോ
കളിയാമൊരു ജീവിത നടനത്തിൻ
വഴിയേതോ നിഴലായ് അകലുന്നൂ

വേഷമാടിയോ വ്യാമോഹം നെഞ്ചിൽ
വേദി തേടിയീ ഭൂവിൽ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി, ഈ മുഖമിനിയലയിടുമോ

ഓ, അണിയറ മുറിയിലെ രാവേ
നീ മറവിയിൽ മാഞ്ഞോ, നിഴലുകൾ ചമയമണിഞ്ഞോ
കിനാവിൻ്റെ ചന്തങ്ങൾ, കണ്ണാടി നോക്കുന്ന
നേരം ദൂരെ വാനിൽ മായും, നക്ഷത്രമേ വെട്ടമേകാമോ


തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി, ഈ മുഖമിനിയലയിടുമോ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി, ഈ മുഖമിനിയലയിടുമോ

പകലുകൾ തിരികെ വരാതെ പോയ് മറയുകയാണോ
മിഴികളുമിരുളുകയാണോ
മനം പോലെ സ്വപ്നങ്ങൾ കൈതൊട്ട് നേരാക്കും
മായാജാലക്കാരൻ ദൂരെയാകാശത്താരം പോൽ ആരാരോ

തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി, ഈ മുഖമിനിയലയിടുമോ

കഥ പോലൊരു കനവിനെ എഴുതുന്നൂ
കടലോളവുമാശകൾ തന്നാരോ
കളിയാമൊരു ജീവിത നടനത്തിൻ
വഴിയേതോ നിഴലായ് അകലുന്നൂ

വേഷമാടിയോ വ്യാമോഹം നെഞ്ചിൽ
വേദി തേടിയീ ഭൂവിൽ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി, ഈ മുഖമിനിയലയിടുമോ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
„Grenade“ ist von welchem Künstler?

Fans

»Kathapoloru« gefällt bisher niemandem.